17-May-2023 -
By. Business Desk
കൊച്ചി: ഹെല്‍പ് ഇന്ത്യ ഈറ്റ് ബെറ്റര്‍ പദ്ധതിയുടെ ഭാഗമായി സണ്‍ഫീസ്റ്റ് ഫാംലൈറ്റ് സൂപ്പര്‍ മില്ലറ്റ്‌സ് ബ്രാന്‍ഡില്‍ ഐടിസി ഫുഡ്‌സ് തങ്ങളുടെ ആദ്യത്തെ മില്ലറ്റ് കുക്കികള്‍ വിപണിയിലിറക്കി. മള്‍ട്ടി മില്ലറ്റ്, ചോക്കോചിപ്പ് മള്‍ട്ടി മില്ലറ്റ് എന്നീ രണ്ടു വകഭേദങ്ങളില്‍ എത്തിയിരിക്കുന്ന ഈ മില്ലറ്റ് കുക്കികള്‍, റാഗി, ജോവര്‍ (സോര്‍ഗം) എന്നീ മില്ലറ്റുകളുടെ മിശ്രിതം ഉപയോഗിച്ച് മൈദ ചേര്‍ക്കാതെയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ഐടിസി ഫുഡ്‌സ് ഡിവിഷന്‍ ബിസ്‌ക്കറ്റ് ആന്റ് കേക്ക്‌സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെര്‍ പറഞ്ഞു.ഒപ്പം അയണ്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ചേര്‍ത്ത് സമ്പുഷ്ടമാക്കിയിട്ടുമുണ്ട്. 75 ഗ്രാം പാക്കിന്റെ ചില്ലറ വില്‍പ്പനവില 50 രൂപ. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചില്ലറവില്‍പ്പനശാലകളിലും ഐടിസിയുടെ ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ITCStore.in ലും ലഭ്യമാണ്.
സാധാരണ ധാന്യങ്ങള്‍ക്കു പകരമുള്ള ഭാവിയുടെ ഭക്ഷണമായി കരുതപ്പെടുന്ന മില്ലറ്റുകളുടെ കൃഷി പരിസ്ഥിതിക്ക് താരതമ്യേന കുറവ് ദോഷം ചെയ്യുന്നതാണെന്ന മികവു കൂടി കണക്കിലെടുത്താണ് പുതിയ മില്ലറ്റ് കുക്കികള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അലി ഹാരിസ് ഷെര്‍ പറഞ്ഞു. കൂടുതല്‍ മില്ലറ്റ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനായി ഐടിസി മിഷന്‍ മില്ലറ്റ് എന്നൊരു പദ്ധതിയ്ക്കു തന്നെ കമ്പനി തുടക്കമിട്ടിട്ടുണ്ട്. ഇത്തരത്തില്‍പ്പെട്ട ആരോഗ്യത്തിനിണങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ വികസനം, സുസ്ഥിര കാര്‍ഷിക സമ്പ്രദായങ്ങള്‍ നടപ്പിലാക്കല്‍, മില്ലറ്റുകളുടെ പ്രയോജനത്തെക്കുറിച്ച് ഉപഭോക്തൃ അവബോധം വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ത്രിമുഖ പ്രചാരണവും ഒപ്പമുണ്ട്.ഐടിസി ഫുഡ്‌സ് ഇതിനകം തന്നെ ആശിര്‍വാദ് മള്‍ട്ടി മില്ലറ്റ് മിക്‌സ്, ആശിര്‍വാദ് റാഗി മാവ്, ആശിര്‍വാദ് ഗ്ലൂട്ടന്‍ ഫ്രീ മാവ് തുടങ്ങി നിരവധി മില്ലറ്റ് അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ വിഭാഗങ്ങളില്‍ മില്ലറ്റ് അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാനും കമ്പനി ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
# itc #supermille cookies